KeralaLatest NewsInternational

ലക്ഷദ്വീപ് തീരത്തേയ്ക്ക് കോടികളുടെ മയക്കു മരുന്ന് വന്നത് പാകിസ്ഥാനില്‍ നിന്ന്: കേസ് എന്‍ഐഎയ്ക്ക്

പാകിസ്ഥാനില്‍ നിന്ന് ലക്ഷദ്വീപ് വഴി കൊച്ചിയിലേയ്ക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു, ലക്ഷദ്വീപ് തീരത്ത് നിന്ന് പിടിച്ചെടുത്ത മയക്കു മരുന്ന് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ

കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നാണ് കഴിഞ്ഞ ദിവസം 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയത്. പാകിസ്ഥാനില്‍ നിന്നാണ് ലക്ഷദ്വീപ് കേന്ദ്രീകരിച്ച് ലഹരി വന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ, കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍, എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവഴി ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Read Also:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്:  പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

ഇതിനിടെ, സംഭവത്തില്‍ ഡിആര്‍ഐ തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളിലായിരുന്നു റെയ്ഡ്. നേരത്തേ, ലക്ഷദ്വീപ് തീരത്തുനിന്നു സമാനമായ രീതിയില്‍ ഉയര്‍ന്ന അളവ് ലഹരി കടത്തുന്നതു പിടികൂടിയപ്പോള്‍ തോക്കുകളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍, എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ കേരള ബന്ധം ഉള്‍പ്പെടെ
പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ്, ലഹരിക്കു പുറമേ ആയുധവും കടത്തിയിട്ടുണ്ടാകാമെന്ന സംശയം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡിആര്‍ഐയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ രണ്ടു ബോട്ടുകളില്‍ നിന്നായി മലയാളികള്‍ ഉള്‍പ്പെടെ 20 പേരാണ് കസ്റ്റഡിയിലായത്.

ഒരു കിലോ വീതമുള്ള 218 പൊതികളിലാക്കി ബോട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. കഴിഞ്ഞ ഒരു മാസത്തിനിടെ 2500 കോടി രൂപ വില വരുന്ന ലഹരിയാണ് ഡിആര്‍ഐ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button