Latest NewsNews

അസമിൽ പോലീസ് സ്റ്റേഷനു തീയിട്ടു

 

അസം: അസമിൽ പോലീസ് സ്റ്റേഷന് തീയിട്ടു. കസ്റ്റഡി മരണമെന്ന ആരോപണമുയർത്തിയാണ്  പോലീസ് സ്റ്റേഷന് തീയിട്ടത്. അസമിലെ നഗവോണിലുള്ള ബതദ്രവ പോലീസ് സ്റ്റേഷനാണ് നാട്ടുകാർ തീയിട്ടത്. മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തില്‍, മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കസ്റ്റഡി മരണമെന്ന ആരോപണം പോലീസ് തള്ളി.

സൽനബാരിയിൽ നിന്ന് മത്സ്യത്തൊഴിലാളിയായ ഷഫീകുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നും ഇയാളോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നുമാണ് ആരോപണം.

പൈസ നൽകാനില്ലാത്തതിനാൽ ഇയാളെ കസ്റ്റഡിയിൽ വച്ച് കൊന്നുകളയുകയായിരുന്നു എന്നാണ് ആൾക്കൂട്ടം ആരോപിക്കുന്നത്. ഷഫീകുൽ ഇസ്ലാമിനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ, ഇയാൾക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചതായി കുടുംബം പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഷഫീക് മരണപ്പെട്ടിരുന്നു എന്നും ശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നുമാണ് ഇവർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button