KeralaCinemaMollywoodLatest NewsNewsEntertainment

‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’: മോഹൻലാലിനെ കുറിച്ച് സ്വാസിക

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടി സ്വാസിക. ‘ഇതിനപ്പുറം ഒരു നടൻ ഉണ്ടെന്ന് അന്നും ഇന്നും വിശ്വസിച്ചിട്ടില്ല’ മോഹൻലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സ്വാസിക കുറിച്ചു. സ്വാസികയുടെ പോസ്റ്റ് മോഹൻലാൽ ആരാധകർ ഏറ്റെടുത്തു. മോഹൻലാലിന്റെ വലിയൊരു ആരാധികയാണ് സ്വാസിക. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ മോഹൻലാലിന് ആശംസകൾ അറിയിച്ചു.

ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.

മോഹൻലാലിന് പിറന്നാൾ ആശംസയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇന്നലെ മുതൽ തന്നെ ആശംസാ പോസ്റ്റുകൾ വന്നു തുടങ്ങി. മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button