Latest NewsNewsIndiaBusiness

എയർടെൽ: മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത

ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയർത്തും

എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിക്കാൻ സാധ്യത. ഇത് സംബന്ധിച്ച സൂചനകൾ എയർടെൽ സിഇഒ ഗോപാൽ വിറ്റൽ നൽകി. 2022 ൽ എയർടെൽ വീണ്ടും വില ഉയർത്താൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ വോഡഫോൺ- ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: എസ്എംബി വിദ്യാലയ ആരംഭിക്കാൻ ഒരുങ്ങി ആമസോൺ വെബ് സർവീസ്

സ്വകാര്യ ഉടമസ്ഥതയിലുള്ള 3 ടെലികോം കമ്പനികളും കഴിഞ്ഞ വർഷം ഏകദേശം 18 മുതൽ 25 ശതമാനം വരെയാണ് പ്രീപെയ്ഡ് നിരക്കുകൾ വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button