Latest NewsNewsIndia

‘വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട മാറ്റണം’: രാഹുൽ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ

ഇറ്റാനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ വികസനം കാണമെങ്കില്‍, ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. കണ്ണടച്ചുപിടിച്ച് വികസനം കാണാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാരെന്നും അദ്ദേഹം പരിഹസിച്ചു.

‘കഴിഞ്ഞ എട്ടു വര്‍ഷമായി മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ് കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത്. കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാല്‍ ഒരാള്‍ക്ക് വികസനം കാണാന്‍ കഴിയുമോ?’, അരുണാചല്‍ പ്രദേശിലെ നാംസായില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ അമിത് ഷാ ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ടുകാർ ധീരന്‍മാരാണെന്ന് അലിയാര്‍ ഖാസിമി: തീവ്ര സംഘടനകള്‍ക്ക് പിന്തുണ നല്‍കാറില്ലെന്ന് ജിഫ്രി തങ്ങള്‍

‘രാഹുല്‍ ബാബ, ദയവായി നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോള്‍, കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കു കാണാം. ഈ എട്ടുവര്‍ഷം കൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ അമ്പത് വര്‍ഷമായി സാധിക്കാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍, പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു’, അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button