AlappuzhaKeralaNattuvarthaLatest NewsNews

പോപ്പുലര്‍ ഫ്രണ്ടുകാർ ധീരന്‍മാരാണെന്ന് അലിയാര്‍ ഖാസിമി: തീവ്ര സംഘടനകള്‍ക്ക് പിന്തുണ നല്‍കാറില്ലെന്ന് ജിഫ്രി തങ്ങള്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ധീരന്‍മാരുടെ സംഘമാണെന്ന്, ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര്‍ ഖാസിമി. എന്നാൽ, തീവ്ര സംഘടനകള്‍ക്കോ തീവ്ര ആശയങ്ങള്‍ക്കോ പിന്തുണ നല്‍കാറില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസംഗമത്തിലാണ് ഖാസിമി നിലപാട് വ്യക്തമാക്കിയത്.

‘പലപ്പോളും അഭിസംബോധന ചെയ്യാന്‍ ആള്‍ക്കൂട്ടങ്ങളെ കിട്ടാറുണ്ടെങ്കിലും അധികവും ഭീരുക്കളുടെ കൂട്ടങ്ങളാവും. ധീരന്‍മാരെ അഭിമുഖീകരിക്കുക എന്നത് തന്നെ ആനന്ദമാണല്ലോ. ആ നിലയില്‍, ഈ സമ്മേളനത്തെ അഭിമുഖീകരിക്കുന്നതില്‍ വിനീതന്‍ ആനന്ദിക്കുകയാണ്’, അലിയാര്‍ ഖാസിമി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ ഒൻപതാം ദിവസം ഒരു പെൺകുട്ടി ഇങ്ങനെ കരയണമെങ്കിൽ അവൾ എത്രയേറെ ക്രൂരത അനുഭവിച്ചിട്ടുണ്ടാകും: കുറിപ്പ്

അതേസമയം, സമസ്തയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ജിഫ്രി തങ്ങള്‍ എസ്‌ഡിപിഐയെ തള്ളിപ്പറഞ്ഞത്. ‘തീവ്ര സംഘടനകള്‍ക്കോ തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ ഞങ്ങളൊരിക്കലും പിന്തുണ കൊടുക്കാറോ പ്രോത്സാഹിപ്പിക്കാറോ ഇല്ല. ഹൈക്കോടതി വിധി ഉണ്ടല്ലോ, എസ്‌ഡിപിഐയെ പറ്റിയൊക്കെ. ഞങ്ങളൊക്കെ അവരെ മുന്‍പെ തന്നെ എതിര്‍ക്കുന്നവരാണ്. ഞങ്ങള്‍ അങ്ങനത്തെ സംഘടനകള്‍ക്കൊന്നും പിന്തുണ കൊടുക്കാറില്ല. ആ നിലയ്ക്ക് രാജ്യത്തിന്റെ നന്മ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് സമസ്ത’, ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button