Latest NewsUAENewsInternationalGulf

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ

അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട 79 പേർക്ക് 10 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി ക്രിമിനൽ കോടതി. 72 ചൈനീസ് പൗരന്മാർ, ഒരു ജോർദാനിയൻ പൗരൻ, രണ്ട് നൈജീരിയക്കാർ, രണ്ട് കാമറൂണിയൻ പൗരന്മാർ, ഒരു ഉഗാണ്ടൻ, ഒരു കെനിയൻ പൗരൻ തുടങ്ങി 79 പേർ ഉൾപ്പെട്ട ക്രിമിനൽ സംഘത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. ചൈനീസ് വെബ്സൈറ്റിന്റെ വ്യാജ യുആർഎൽ ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയത്. ഓരോ പ്രതികൾക്കും 200,000 ദിർഹം മുതൽ 10 ദശലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്.

Read Also: പി.സി ജോര്‍ജിനെക്കാള്‍ മ്‌ളേച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? ബി.ജെ.പി

മൂന്ന് വർഷം മുതൽ 15 വർഷം വരെ തടവും നാടുകടത്തലുമാണ് പ്രതികൾക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. പ്രതികളിൽ നിന്നും പിടിച്ചെടുത്ത കാറുകൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയവയും പോലീസ് കണ്ടുകെട്ടി.

Read Also: എന്റെ പിറകെ വിട്ട ഇന്റലിജന്‍സ് വിഭാഗത്തെ ജോര്‍ജിനു പിറകെയാണ് വിട്ടിരുന്നതെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button