KeralaLatest NewsNews

എന്റെ പിറകെ വിട്ട ഇന്റലിജന്‍സ് വിഭാഗത്തെ ജോര്‍ജിനു പിറകെയാണ് വിട്ടിരുന്നതെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു

തിരുവനന്തപുരം: പിസി ജോർജിനെ പിടികൂടാൻ കഴിയാത്ത കേരള പോലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്റെ പുറകെ വിട്ട ഇന്റലിജന്‍സ് വിഭാഗത്തെ ജോര്‍ജിനു പിറകെയാണ് വിട്ടിരുന്നതെങ്കില്‍ ഈ അവസ്‍ഥ വരില്ലായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.

Also Read:‘കാരണഭൂതന്റെ അനുഗ്രഹം’: പിണറായി വിജയന്റെ കാല് തൊട്ടുവണങ്ങി ശ്രീരാമകൃഷ്ണന്റെ മകളും ഭർത്താവും

‘ജോര്‍ജിന് മുങ്ങാന്‍ അവസരം ഒരുക്കിയതും നേരത്തെ നടന്ന അറസ്റ്റും എല്ലാം നാടകമാണ്. ​എല്ലാം ഒത്തു കളിയാണ്. വിദ്വേഷ പ്രസംഗം നടത്തിയാളെ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറെ കാണാനില്ല. കോടതിക്ക് പുറത്ത് വീണ്ടും ​തന്റെ പ്രസ്താവന പി.സി. ജോര്‍ജ് ആവര്‍ത്തിക്കുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്നു പ്രതീതിയുണ്ടാക്കുകയാണിപ്പോള്‍. എന്റെ പുറകെ വിട്ട ഇന്റലിജന്‍സ് വിഭാഗത്തെ ജോര്‍ജിനു പിറകെയാണ് വിട്ടിരുന്നതെങ്കില്‍ ഈ അവസ്‍ഥ വരില്ലായിരുന്നു. വിദ്വേഷ പ്രസംഗത്തിന് ജോര്‍ജിനെ കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിക്കണം. ക്ഷണിച്ചയാള്‍ക്ക് ഇ.പി ജയരാജനുമായി എന്താണ് ബന്ധമെന്നും അന്വേഷിക്കണം’, പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

‘ഇപ്പോൾ പറഞ്ഞതിനെ കുറിച്ച്‌ മാധ്യമങ്ങള്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ തനിച്ചാണ് പോകുന്നത്. വെള്ളം എടുത്തുകൊടുക്കാന്‍ പോലും ആരും കൂടെയില്ല. ഞങ്ങള്‍ അവരെ വിമര്‍ശിക്കാനില്ല. ഇവിടെ, പിണറായിയോടാണ് ചോദ്യം ഉള്ളത്. സി.പി.എം വിട്ടയാളെ കുലം കുത്തിയെന്ന് വിശേഷിപ്പിച്ചതും പിന്നെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയതും നാം മറക്കരുത്. കെ.വി. തോമസ് എന്റെ അധ്യാപകനാണ്. മോശമായി ഒരു വാക്കുപോലും ഞാന്‍ ഉപയോഗിക്കില്ല’, സതീശന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button