ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ’: രാത്രി യാത്രയ്ക്കിടെ പൊലീസ് വളരെ മോശമായി പെരുമാറിയെന്ന് അർച്ചന കവി

കൊച്ചി: രാത്രി യാത്രയ്ക്കിടെ കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചനയുടെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴിയാണ് താരത്തിന് കേരള പോലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്.

ന്യൂസ് ചാനലുകളില്‍ മുഖം മറച്ചും ശിരോവസ്ത്രം ധരിച്ചും അവതരണം നടത്തി അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍

ഒരു ഓട്ടോയിൽ സ്ത്രീകൾ മാത്രമായി യാത്ര ചെയ്തു വരികയായിരുന്നുവെന്നും തങ്ങളെ തടഞ്ഞു നിർത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്നും അർച്ചന പറയുന്നു. വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായതെന്നും തനിക്കൊരിക്കലും സുരക്ഷിതമായി തോന്നിയെന്നും അർച്ചന കവി പറയുന്നു.

തന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പൊലീസിനോട് വ്യക്തമാക്കിയപ്പോൾ,എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പൊലീസ് തിരിച്ചു ചോദിച്ചത് എന്നും കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിൽ പങ്കുവെച്ച പോസ്റ്റിൽ അർച്ചന വ്യക്തമാക്കി.

കോവിഡ് വ്യാപനം: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി

അർച്ചനയുടെ കുറിപ്പ് ഇങ്ങനെ;

‘ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തിച്ച് ചോദ്യം ചെയ്തു. ഒരു ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ വളരെ അധികം പരുഷമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോ,ൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button