ErnakulamKeralaLatest NewsNews

‘ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം’: വിമർശനവുമായി ഹരീഷ് പേരടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യമെന്ന്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സൂചിപ്പിച്ച് ഹരീഷ് ചോദിച്ചു. അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ലെന്നും അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല…അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്…പിള്ള ഭരിക്കും കേരളം ….രാഷ്ട്രിയ വ്യഭിചാരം..പണത്തിനുമുകളിൽ ഒരു ഇടതു ചിറകും പറക്കില്ല എന്ന് അടിവരയിടുന്നു…അതിജീവിതയുടെ ഹൈക്കോടതിയിലെ അലർച്ച..പെൺമക്കളുള്ള എല്ലാ കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്നു..ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ 100 ആക്കിയിട്ട് എന്ത് കാര്യം..അവൾക്കൊപ്പം നിൽക്കാൻ പറ്റിയിട്ടില്ലെങ്കിൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾ വെറും 69 മാത്രമാകും…ജാഗ്രതൈ…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button