KeralaLatest NewsNews

അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി: ഏറെ നാളത്തെ ശത്രുത..

പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.

കൊല്ലം: അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. പൂയപ്പള്ളി മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത്. അയൽവാസി സേതുരാജ് ഒളിവിലാണ്. ഇന്നലെ, രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട തിലകനും സേതുവും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നു. ബന്ധുക്കളായ ഇവർ ഏറെ നാളുകളായി ശത്രുക്കളാണ്. ഇവർ തമ്മിൽ വെട്ടുകേസുണ്ടായിരുന്നു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

ഈ കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനൊടുവിൽ തിലകനെ സേതുരാജ് വെട്ടികൊലപ്പെടുത്തുന്നത്. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. തിലകന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കും. സേതുവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button