Latest NewsIndia

ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാർ: ആശാ വർക്കർമാരെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: ഇന്ത്യയിലുടനീളമുള്ള പത്തു ലക്ഷത്തോളം ആശാ വർക്കർമാരെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ചുമതലക്കാർ എന്നാണ് ഇവരെ ലോകാരോഗ്യ സംഘടനാ മേധാവി വിശേഷിപ്പിച്ചത്.

ഞായറാഴ്ച, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദെനോം ഗബ്രിയേസസ്, ആശാ വർക്കർമാർക്ക് ആറ് അവാർഡുകൾ പ്രഖ്യാപിച്ചു. ശക്തമായ നേതൃത്വത്തിനും, നിസ്വാർത്ഥമായ സേവനത്തിനും, ആരോഗ്യ മേഖലയ്ക്കുള്ള സംഭാവനയും എല്ലാം കണക്കിലെടുത്താണ് ഈ പുരസ്കാരങ്ങൾ.

2019-ലാണ് ഈ പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽസ് ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് അവാർഡ് എന്നാണ് ഇതറിയപ്പെടുന്നത്. 75-മത്തെ ലോക ആരോഗ്യ സമ്മേളനത്തിലെ ലൈവ് സ്ട്രീമിംഗ് സെഷനിലാണ് ഇദ്ദേഹം ഈ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button