Latest NewsIndiaNews

കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നു: ഹാര്‍ദിക് പട്ടേൽ

ഡൽഹി: രാമക്ഷേത്രത്തെ അവഹേളിച്ച്, ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭരത് സിന്‍ഹ് സോളങ്കി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഹാര്‍ദിക് പട്ടേൽ വ്യക്തമാക്കി. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും, ശ്രീരാമനുമായി എന്താണ് ശത്രുതയെന്നും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നതെന്നും ഹാർദിക് ചോദിച്ചു.

‘കോൺഗ്രസ് ഹിന്ദു മതവിശ്വാസത്തെ തകര്‍ക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഒരു മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും രാമക്ഷേത്രത്തിനുള്ള ഇഷ്ടികയില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്നു എന്ന് പറഞ്ഞത് അതിനുള്ള തെളിവാണ്. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ശ്രീരാമനുമായി എന്താണ് ശത്രുത? എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗവാന്‍ ശ്രീരാമനെതിരെ പ്രസ്താവനകള്‍ തുടരുകയാണ്,’ ഹര്‍ദിക് പട്ടേല്‍ ട്വിറ്ററിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button