Latest NewsKeralaNews

കേരളത്തിന്റെ വികസനത്തിന്‌ തടസ്സം നിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകർ: കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് പരിസ്ഥിതി പ്രവർത്തകരാണെന്ന ആരോപണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. സമൂഹത്തിൽ വികസനം വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് പരിസ്ഥിതി പ്രവർത്തകർ അത് തടസ്സപ്പെടുത്തുമെന്നും, ഇത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

Also Read:കുട്ടികളുടെ വളര്‍ച്ചയ്ക്കും മസ്തിഷ്‌ക വികസനത്തിനും..

‘വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ വൈ​ദ്യു​തി​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും മ​ല​ബാ​റി​ന്റെ വി​ക​സ​ന​ത്തി​ന് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​നും ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ 400 കെ.​വി കാസർഗോഡ്-വ​യ​നാ​ട് ഡ​ബി​ള്‍ സ​ര്‍​ക്യൂ​ട്ട് ലൈ​ന്‍ പ​ദ്ധ​തി​ യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ സാ​ധി​ക്കും. എ​ല്ലാ വി​ക​സ​ന​ത്തി​ന്റെ​യും അ​ടി​സ്ഥാ​നം ഊ​ര്‍​ജ​മാ​ണ്. ഊ​ര്‍​ജം യ​ഥാ​സ​മ​യ​ത്ത് കി​ട്ടി​യാ​ല്‍ മാ​ത്ര​മേ വി​ക​സ​ന​ക്കു​തി​പ്പു​ണ്ടാ​കൂ’, മന്ത്രി വ്യക്തമാക്കി.

അതേസമയം, കേ​ര​ള​ത്തി​ലാ​വ​ശ്യ​മാ​യ വൈ​ദ്യു​തി സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​തി​നും, അ​വ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ട​സ്സ​മി​ല്ലാ​തെ എ​ത്തിക്കുന്നതിനും പ​ദ്ധ​തി​സഹായകമാകുമെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button