KeralaLatest NewsNews

പി.സി ജോർജിനെ വർഗീയ സർപ്പമാക്കാൻ ഓടി നടന്നവരെ കാണുന്നില്ലല്ലോ, ഭരണപക്ഷം നിശബ്ദമായി കാഴ്‌ചക്കാർ ആകുന്നു: കെ.സി.വൈ.എം

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി ഉയർത്തിയ വർഗീയ മുദ്രാവാക്യത്തിനെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത. കോടതി തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ പല സംഘടനകളും കേരളത്തിൽ ഉയരത്തിൽ കൊടി ഉയർത്തി കിട്ടുന്നതും, ഉറക്കെ മറ്റ് മതങ്ങൾക്ക് നേരെ വെറിയോടെ മരണഭീഷണി മുഴക്കുന്നതും നിശബ്ദമായി കണ്ടുനിൽക്കാൻ ഈ സംസ്ഥാനം ഭരിക്കുന്നവർക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് കെ.സി.വൈ.എം താമരശ്ശേരി രൂപത ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

പി.സി ജോർജിനെ പിന്തുടർന്ന് വർഗീയ സർപ്പമാക്കാൻ ഓടി നടന്നവരുടെ ആകുലതകളൊന്നും ഈ വിഷയത്തിൽ കാണുന്നില്ലല്ലോ എന്നും രൂപത ചോദിക്കുന്നു. സമൂഹത്തിന്റെ മതേതര മുഖം തകർക്കുന്ന ഇത്തരം കലാപാഹ്വാന പ്രകടനങ്ങൾ കേരള കത്തോലിക്ക സമൂഹത്തിന് അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ, വിഷയത്തിൽ കൃത്യമായി ഇടപെടൽ നടത്തുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ…
*ചോദ്യങ്ങളുണ്ട് ഞങ്ങൾക്ക്:*

കേരളത്തിൽ ക്രൈസ്തവ ഐക്യം മാത്രമെങ്ങനെയാണ് വർഗീയ വാദമെന്ന് വിളിക്കപ്പെടുന്നത്? ക്രിസ്ത്യാനി ആകുലതകൾ പങ്കുവെക്കുമ്പോൾ പിന്നാലെ നടന്ന് വർഗ്ഗീയ പട്ടം ചാർത്തി നൽകാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെന്തുകൊണ്ടാണ് പിഞ്ചുകുഞ്ഞുങ്ങളിൽ നിന്ന് പോലും വിഷം ചീറ്റുന്ന വർഗീയതയെ കാണാതെ പോവുന്നത്. ബഹുമാനപ്പെട്ട കോടതി തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ പല സംഘടനകളും കേരളത്തിൽ ഉയരത്തിൽ കൊടി ഉയർത്തി കിട്ടുന്നതും ഉറക്കെ മറ്റ് മതങ്ങൾക്ക് നേരെ വെറിയോടെ മരണഭീഷണി മുഴക്കുന്നതും നിശബ്ദമായി കണ്ടുനിൽക്കാൻ ഈ സംസ്ഥാനം ഭരിക്കുന്നവർക്ക് എങ്ങനെയാണ് സാധിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരാമർശങ്ങൾ പോലും മുമ്പുയർന്നിരുന്നപ്പോൾ വടിയും കുന്തവും ഫെസ്റ്റുകളുമായി തെരുവ് കീഴടക്കിയ പുരോഗമന പ്രസ്ഥാനങ്ങളെല്ലാം ഇപ്പോൾ എവിടെയാണ്? കൊന്ന് തള്ളുമെന്നും തകർത്തു കളയുമെന്നും ഭീഷണി ഉയർത്തി ഈ മതേതരവാദ തെരുവിലെങ്ങനെയാണ് മുദ്രാവാക്യങ്ങൾ ഉയരുന്നത്. പി.സി. ജോർജ്ജിനെ പിന്തുടർന്ന് വർഗീയ സർപ്പമാക്കാൻ ഓടി നടന്നവരുടെ ആകുലതകളൊന്നും ഈ വിഷയത്തിൽ കാണുന്നില്ലല്ലോ. സമൂഹത്തിന്റെ മതേതര മുഖം തകർക്കുന്ന ഇത്തരം കലാപാഹ്വാന പ്രകടനങ്ങൾ കേരള കത്തോലിക്ക സമൂഹത്തിന് അസ്വസ്ഥത ഉളവാക്കുന്നതാണ്. കൃത്യമായി ഇടപെടൽ ഈ വിഷയത്തിൽ നടത്തുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. ആശങ്കകൾ പരിഹരിക്കാൻ മുന്നോട്ട് വരണം.
*കെ.സി.വൈ.എം.*

shortlink

Related Articles

Post Your Comments

Related Articles


Back to top button