Latest NewsInternational

മനുഷ്യരിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നും പകരും: 16 രാജ്യങ്ങളിൽ പടർന്നു, ലോകം നേരിടുന്നത് അടുത്ത മഹാമാരിയോ?

സ്വവർഗ രതിയിൽ താത്പര്യമുള്ളവരിൽ ക്രമാതീതമായി രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്നു എന്നൊരു അനുമാനമുണ്ട്.

ലണ്ടൻ: കോവിഡ് ബാധ ഒഴിഞ്ഞന്നു കരുതി ജനം വീണ്ടും ആ പഴയകാലം വീണ്ടെടുക്കുന്നതിനിടെയാണ് വീണ്ടും ഭീഷണിയായി കുരങ്ങുപനി വ്യാപിക്കുന്നത്. ഇന്നലെ ഒരൊറ്റ ദിവസം കുരങ്ങുപനി പുതിയതായി സ്ഥിരീകരിച്ചത് 37 രോഗികളിലാണ്. ഇതോടെ ബ്രിട്ടനിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 57 കടന്നു. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

അതിവേഗം പടരുന്ന കുരങ്ങുപനി പൊതുജനങ്ങൾക്ക് അത്രയധികം ഭീഷണി ഉയർത്തുന്നതല്ലെങ്കിലും ആശങ്കപ്പെടേണ്ടത് തന്നെയാണെന്നാണ് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ. സൂസൻ ഹോപ്കിൻസ് പറയുന്നത്. ഏതായാലും പരിശോധനകൾക്ക് തയ്യാറായി ആളുകൾ മുൻപോട്ട് വരുന്നത് വളരെ നല്ലൊരു കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്വവർഗ രതിയിൽ താത്പര്യമുള്ളവരിൽ ക്രമാതീതമായി രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്നു എന്നൊരു അനുമാനമുണ്ട്.

read also: യുവതിയുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത 61കാരന്‍ ​ ലൈംഗികബന്ധത്തിനിടെ കു‌ഴഞ്ഞു വീണു മരിച്ചു

വസൂരിക്കുള്ള വാക്സിനുകൾ സർക്കാർ തയ്യാറാക്കി വെച്ചിട്ടുണ്ട്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് നൽകുവാനാണിത്. എൻ.എച്ച്.എസ് ജീവനക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. രോഗം ബാധിക്കുവാൻ ഏറെ സാധ്യതയുള്ള വിഭാഗങ്ങളിൽ പെടുന്നവരോട് 21 ദിവസത്തെ ക്വാറന്റൈന് വിധേയരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന തിണർപ്പുകളോ, അല്ലെങ്കിൽ അതുപോലുള്ള മറ്റ് കുരങ്ങുപനി ലക്ഷണങ്ങളോ കണ്ടാൽ സെക്ഷ്വൽ ഹെൽത്ത് സർവ്വീസുമായി ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.

read also: കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാള്‍ കസ്റ്റഡിയില്‍: ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം

സാധാരണയായി ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി ഇപ്പോൾ യൂറോപ്പിലെ പല രാജ്യങ്ങളിലും വ്യാപിച്ചത് ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ് ഇപ്പോൾ തടയേണ്ടതെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഡോ. മരിയ വാൻ കെർഖോവ് പറയുന്നു. യൂറോപ്പിനെ നടുക്കുന്ന ഒരു പകർച്ചവ്യാധിയായി കുരങ്ങുപനി മാറിയേക്കാമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളും മുന്നറിയിപ്പ് നൽകുന്നു.

ഇതുവരെ 16 രാജ്യങ്ങളിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ മനുഷ്യരിൽ കണ്ടെത്തിയ കുരങ്ങു പനി വളർത്തു മൃഗങ്ങളിലേക്കും പടരാമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകുന്നു. എലികളും അണ്ണാനുമൊക്കെ ഇതിനോടകം തന്നെ കുരങ്ങുപനിക്ക് കാരണമായ വൈറസിന്റെ വാഹകരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ സസ്തനി വർഗ്ഗത്തിൽ പെട്ട വളർത്തു മൃഗങ്ങളും ഈ വൈറസുകളുടെ വാഹകരാകാനുള്ള സാധ്യത ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button