Latest NewsNewsIndiaInternational

അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ

ന്യൂഡൽഹി: ഡിസീസ് എക്സ് എന്ന അസുഖം കോവിഡ് 19 നേക്കാൾ മാരകമായ പകർച്ചവ്യാധിക്ക് കാരണമാകുമെന്ന് യു.കെ ആരോഗ്യ വിദഗ്ധൻ. ഡിസീസ് എക്‌സിന് 1919-1920 ലെ വിനാശകരമായ സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കേറ്റ് ബിംഗ്‌ഹാം പറഞ്ഞു. ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മെയ് മുതൽ ഡിസംബർ വരെ യുകെയിലെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച ആരോഗ്യ വിദഗ്ധൻ ആണ് കേറ്റ് ബിംഗ്‌ഹാം.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഡിസീസ് X ന് അറിയപ്പെടുന്ന ചികിത്സകൾ ഒന്നുമില്ല. മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണമെന്ന് എന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. സംഘടന ഉദ്ദേശിച്ചത് ഡിസീസ് എക്സ് ആണോ എന്ന ചോദ്യമാണ് കേറ്റ് ബിംഗ്‌ഹാമിന്റെ വെളിപ്പെടുത്തലിലൂടെ സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

1918-18 ഫ്ലൂവിന്റെ സമയത്ത് അമ്പത് ദശലക്ഷത്തോളം പേർ ആ​ഗോളതലത്തിൽ മരണമടഞ്ഞു. അതേ മരണസംഖ്യ തന്നെ പ്രതീക്ഷിക്കാമെന്നാണ് കേറ്റ് പറയുന്നത്. അത് നിലവിലുള്ള പല വൈറസുകളിൽ ഒന്നിൽ നിന്നാകാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഡിസീസ് എക്‌സിൽ നിന്നുള്ള ഭീഷണിയെ ലോകത്തിന് നേരിടേണ്ടിവന്നാൽ, ലോകം കൂട്ട വാക്‌സിനേഷൻ ഡ്രൈവുകൾക്ക് തയ്യാറെടുക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. ഗവേഷകർ നിലവിൽ ഇരുപത്തിയഞ്ചോളം വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടാതെ ഏകദേശം ഒരു ദശലക്ഷത്തോളം കാണാമെന്നും കേറ്റ് പറയുന്നു.

ഡിസീസ് എക്സിനെ കേന്ദ്രീകരിച്ചുള്ള വാക്സിൻ തയ്യാറെടുപ്പുകൾക്ക് യു.കെ. ​ഗവേഷകർ ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരെ ബാധിക്കാനും ലോകമെമ്പാടും അതിവേ​ഗം പടരാനും സാധ്യതയുള്ള വൈറസുകളെ കേന്ദ്രീകരിച്ചാണ് അവർ ​ഗവേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button