AlappuzhaAgricultureLatest NewsKeralaNattuvarthaNews

കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാകുന്നില്ല : കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ

ഒന്നരയടി നീളമുള്ള നെല്ല് കാണാൻ കഴിയാത്ത വിധമാണ് പാടമാകെ വെളളം നിറഞ്ഞു കിടക്കുന്നത്

മാന്നാർ: കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ. വേനൽമഴയും കാറ്റും നാശം വിതച്ചതിനെത്തുടർന്ന്, ചെന്നിത്തല, മാന്നാർ മേഖലയിലെ പാടശേഖരങ്ങളിലെ കർഷകരാണ് കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. വെള്ളമില്ലായ്മ, വരിനെല്ല് എന്നിവയ്ക്കു പിന്നാലെയാണ് വേനൽമഴയും കനത്തത്.

ഇന്നലെ രാവിലെ പോലും പാടത്തു രണ്ടടിയിൽ കുറയാതെയാണ് വെള്ളം നിൽക്കുന്നത്. ഒന്നരയടി നീളമുള്ള നെല്ല് കാണാൻ കഴിയാത്ത വിധമാണ് പാടമാകെ വെളളം നിറഞ്ഞു കിടക്കുന്നത്. പാടത്തു വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി.

Read Also : അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്

100 ഏക്കർ പാടത്തെ നെല്ലാണ് ചെന്നിത്തല 4–ാം ബ്ലോക്ക് പാടശേഖരത്തിൽ ഉപേക്ഷിച്ചത്. കൃഷിയിറക്കാൻ താമസിച്ചതിനാൽ 150 ഏക്കറിൽ മാത്രമാണ് കൃഷിയിറക്കിയത്. അതിൽ 50 ഏക്കർ കൊയ്തെടുത്തു. മോട്ടർപുരയും തറയും പുറംബണ്ടുമെല്ലാം കവിഞ്ഞതിനാൽ ഇവിടെ നിന്നു പമ്പിങ് പോലും സാധ്യമല്ലെന്നു കണ്ടതോടെയാണ് കൃഷി ഉപേക്ഷിക്കുന്നതെന്ന് പാടശേഖര സമിതി സെക്രട്ടറി പ്രസന്നൻ നാമങ്കേരി അറിയിച്ചു. ‌

 

shortlink

Related Articles

Post Your Comments

Related Articles


Back to top button