Latest NewsNewsInternationalGulfQatar

എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

ദോഹ: എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ. ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയപ്പോഴാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്-2 മായി കൂടിക്കാഴ്ച നടത്തിയത്.

Read Also: കോണ്‍ഗ്രസ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനും ശ്രമിക്കുന്നു: ഹാര്‍ദിക് പട്ടേൽ

ലണ്ടനിലെ വിൻഡ്സർ കാസിലിലായിരുന്നു കൂടിക്കാഴ്ച്ച. എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തറും യുകെയും തമ്മിലുള്ള സൗഹൃദ ബന്ധമാണ് ചർച്ചയായത്. പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്തു.

യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ഖത്തർ അമീർ ലണ്ടനിലെത്തിയത്. യുകെ കിരീടാവകാശിയായ ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുകെ ഹോം സെക്രട്ടറി പ്രിറ്റി പട്ടേൽ അമീറിനെ ലണ്ടനിലെ വസതിയിലെത്തിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: ജമ്മു കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരന് വീരമൃത്യു: ഏഴുവയസ്സുകാരി മകൾക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button