KeralaLatest NewsNews

‘അത്യന്തം അപലപനീയം, വർഗീയതയെ എതിർക്കുക’: പോപ്പുലർ ഫ്രണ്ടിനെതിരെ ശശി തരൂർ

കോട്ടയം: ആലപ്പുഴയില്‍ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ചെറിയകുട്ടി ഉയർത്തിയ വിദ്വേഷ മുദ്രവാക്യം വിവാദമായതോടെ വിമർശനവുമായി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ശശി തരൂർ. വിദ്വേഷ പ്രസംഗങ്ങളും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും, അതേത് രാഷ്ട്രീയ പാർട്ടിയുടേതായാലും ഏത് സമുദായത്തിൽ നിന്നുള്ളവരിൽ നിന്നായാലും, അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വർഗീയതയെ എതിർക്കുക എന്നാൽ, എല്ലാ കോണുകളിൽ നിന്നുമുള്ള വർഗീയതയെ എതിർക്കുക എന്നതാണെന്ന് പറഞ്ഞ ശശി തരൂർ, ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന് കേട്ട വർഗീയ പരമാർശവും ഭീഷണിയുടെ സ്വരവുമുള്ള മുദ്രാവാക്യങ്ങളെ അസന്നിഗ്ദ്ധമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കി. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നടപടി വേണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Also Read:വെറുതെ വിടാൻ ആവശ്യമായ എല്ലാ തെളിവുകളും ഹാജരാക്കി: കിരൺ കുമാറിന്റെ അഭിഭാഷകൻ

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് എസ്.ഡി.പി.ഐ/പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹിയായ ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തത്. ‘റിപ്പബ്ലിക്കിനെ രക്ഷിക്കുക’ എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചുകുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button