Latest NewsCricketNewsSports

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്: രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

കൊൽക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. സീസണിലെ പുതിയ ടീമാണ് ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്‌. മികച്ച ഫോമിലുള്ള പാണ്ഡ്യയും സംഘവും ഇന്ന് ജയിച്ച് ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹർദ്ദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ എന്നിവരിലാണ് ഗുജറാത്തിന്റെ ബാറ്റിംഗ് പ്രതീക്ഷ. രണ്ടാം കിരീടം ലക്ഷ്യമിടുന്ന സഞ്ജുവും സംഘവും മികച്ച ഫോമിലാണ്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരിലൂടെ മികച്ച സ്കോർ നേടാനാകും രാജസ്ഥാന്റെ ശ്രമം.

Read Also:- ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ!

രണ്ടാമത് ബാറ്റ് ചെയ്ത ഏഴ് മത്സരങ്ങളിൽ ആറിലും ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടമായിട്ടും എട്ട് കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജുവിന്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button