Latest NewsKeralaNews

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോളേജ്-പ്ലസ്ടു വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പന, യുവാക്കള്‍ പിടിയില്‍

കൊല്ലം: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊല്ലം നഗരത്തിലാണ് സംഭവം. കൊല്ലം കാഞ്ഞാവളി വണ്‍മള സ്വദേശികളായ മുജീബ് (26),മാഹീന്‍ (24) എന്നിവരാണ് പിടിയിലായത്. 46.35 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് യുവാക്കള്‍ എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. കൊല്ലം സിറ്റി പോലീസിന്റെ ഡാന്‍സാഫും അഞ്ചാലുംമൂട് പോലീസും ചേര്‍ന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

Read Also: മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത 15കാരന് ​ശിക്ഷ ​ഗോശാല വൃത്തിയാക്കല്‍

പ്രതികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോളേജ്-പ്ലസ്ടു വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് വില്‍പന എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഞ്ചാവ് കൈവശം സൂക്ഷിച്ചതിന്  മുജീബിന്റെ സഹോദരന്റെ പേരില്‍ കേസുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button