KeralaLatest NewsNews

അഫ്ഗാനിലെ മാരക ലഹരിമരുന്നിന്റെ ചെടികള്‍ മൂന്നാറില്‍ കണ്ടെത്തി

അഫ്ഗാനിലെ അതിമാരക ലഹരിമരുന്നായ ഒപിയം മൂന്നാറിലും, ചെടികള്‍ ആരെങ്കിലും നട്ടതാണോ, അതോ തനിയെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല

ഇടുക്കി: അഫ്ഗാനിലെ അതിമാരക മയക്കുമരുന്നായ ഒപിയം പോപ്പി ചെടികള്‍ മൂന്നാറില്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തി. എക്സൈസ് സംഘം മൂന്നാറില്‍ നടത്തിയ പരിശോധനയിലാണ്, മാരക ലഹരിയായ ഒപിയം ചെടികള്‍ കണ്ടെത്തിയത്. ദേവികുളം ഗുണ്ടുമല എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെടുത്തത്. അഫ്ഗാനിസ്ഥാനില്‍ വ്യാപകമായി കണ്ടുവരുന്ന ലഹരിയാണ് ഒപിയം.

Read Also: ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ക്യാപ്റ്റന്‍ അഭിലാഷ ബറാക്

മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒപിയം ചെടികള്‍ കണ്ടെടുത്തത്. 57 ചെടികളാണ് എസ്റ്റേറ്റില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ ചെടികളും ശേഖരിച്ച ശേഷം നശിപ്പിച്ചു. ആദ്യമായാണ്, ഇവിടെ നിന്നും ഒപിയം പോപ്പി ചെടികള്‍ കണ്ടെത്തുന്നത്.

ചെടികള്‍ ആരെങ്കിലും നട്ടതാണോ, അതോ തനിയെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍, എക്സൈസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button