Latest NewsNewsIndia

കാശ്‌മീരിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു

ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ലാ അധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശ്രീനഗർ: കാശ്‍മീരിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഖ്വദ്രിയുടെ ഏഴ് വയസുകാരിയായ മകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കുട്ടിയുടെ വലതുകയ്യിലാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Read Also: കുരങ്ങുപനി: യുഎഇയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ലെഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളായ അഞ്ച് ‘ഹൈബ്രിഡ്’ ഭീകരരെ ജമ്മു കാശ്‍മീര്‍ പോലീസ് പിടികൂടിയിരുന്നു. ഏപ്രിലില്‍ നടന്ന ബാരാമുള്ള ജില്ലാ അധികാരിയുടെ വധവുമായി അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button