Latest NewsIndia

പോലീസ് മെഡലുകളിൽ നിന്നും ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം എടുത്തു മാറ്റി: ബിജെപിക്കെതിരെ വിമർശനവുമായി മെഹബൂബ മുഫ്തി

ഡൽഹി: പോലീസ് മെഡലുകളിൽ നിന്നും ഷെയ്ഖ് അബ്ദുള്ളയുടെ ചിത്രം എടുത്തു മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ബിജെപിയുടെ രോഗബാധിതമായ ചിന്താഗതിയെയാണ് ഇത് ഉയർത്തിക്കാണിക്കുന്നതെന്ന് മുഫ്തി കുറ്റപ്പെടുത്തി. ധീരതയ്ക്കുള്ള പോലീസ് മെഡലിൽ നിന്നാണ് അദേഹത്തിന്റെ ചിത്രം നീക്കം ചെയ്യപ്പെട്ടത്.

‘മെഡലുകളിൽ നിന്ന് ചിത്രം നീക്കം ചെയ്തിട്ടൊന്നും കാര്യമില്ല. അതൊരു തെറ്റിദ്ധാരണയാണ്. ജനഹൃദയങ്ങളിൽ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള കാലാകാലം ജീവിക്കും. ഇവരുടെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തിനും സ്നേഹത്തിനും ഒരു മാറ്റവും സംഭവിക്കില്ല’ നാഷണൽ കോൺഫറൻസ് പാർട്ടി ഔദ്യോഗിക വക്താവ് ഇമ്രാൻ നബി ദാർ വ്യക്തമാക്കി.

അതേസമയം, കശ്മീരിൽ മറ്റു പല നേതാക്കളും രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചവരായി ഉണ്ടെന്നും, എല്ലാം കെട്ടിടത്തിനും റോഡിനും ഷെയ്ഖ് അബ്ദുള്ളയുടെ പേരിടാൻ പറ്റില്ലെന്നുമാണ് കേന്ദ്രസർക്കാർ മറുപടി പറഞ്ഞത്.

നാഷണൽ കോൺഫറൻസ് സ്ഥാപകനായ ശൈഖ് മുഹമ്മദ് അബ്ദുള്ളയുടെ വിശേഷണങ്ങളിൽ നിന്നും ഷേർ-ഇ-കശ്മീർ എന്ന പദവിയും 2020 ജനുവരിയിൽ കേന്ദ്രസർക്കാർ നീക്കം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button