Latest NewsNewsIndiaBusiness

എസ്ബിഐ: ഹോം ലോൺ ഇഎംഐ നിരക്ക് വർദ്ധിപ്പിച്ചേക്കും

പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്

രാജ്യത്തെ ഇബിഎൽആർ (External benchmark lending rate) വർദ്ധിപ്പിച്ച് എസ്ബിഐ. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഭവന വായ്പകൾക്ക് മുകളിലുള്ള ഇബിഎൽആർ 50 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ, ഇബിഎൽആർ 7.05 ശതമാനമായി ഉയർന്നു. കൂടാതെ, റിപ്പോ- ലിങ്ക്ഡ് ലെൻഡിംഗ് നിരക്കും വർദ്ധിപ്പിക്കും. ഇത് 6.65 ശതമാനമായാണ് പരിഷ്കരിക്കുന്നത്.

നിരക്ക് വർദ്ധനവ് എല്ലായിനം വായ്പ എടുത്തവരെയും ബാധിക്കുമെങ്കിലും ഭവന വായ്പ പലിശയിലായിരിക്കും ആദ്യം മാറ്റം വരുന്നത്. വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ ഇഎംഐയോ വായ്പ കാലാവധിയോ വർദ്ധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ആർബിഐ ജൂണിൽ പണനയ അവലോകന യോഗം സംഘടിപ്പിക്കും. യോഗത്തിൽ റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് സാധ്യത.

Also Read: സ്‌കൂളിൽ വെടിവെയ്പ്പ്, 18 കാരൻ വെടിവെച്ച് കൊന്നത് 21 പേരെ: കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button