Latest NewsNewsLife StyleHealth & Fitness

കൂര്‍ക്കംവലി തടയാൻ

ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കംവലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി. ഇത് മാത്രമല്ല, ഉറക്കത്തിലുള്ള കൂര്‍ക്കംവലി പക്ഷാഘാതത്തിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചില പൊടിക്കൈകളിലൂടെ കൂര്‍ക്കംവലി ഇല്ലാതാക്കാം. അത് എങ്ങനെയെന്ന് നോക്കാം.

1. വെളുത്തുള്ളിയ്ക്ക് കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ പ്രത്യേക കഴിവാണുള്ളത്. ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങി നോക്കൂ.

2. പുതിനയിലയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ദഹന പ്രശ്നങ്ങളെ ഒതുക്കി നിര്‍ത്തി നല്ല ഉറക്കം നല്‍കുന്നു. ഗാഢനിദ്ര കൂര്‍ക്കംവലി തടയുന്നു. പുതിനയില വെള്ളത്തിലിട്ട് അല്‍പസമയം കഴിഞ്ഞ് അത് കുടിക്കുന്നതും നല്ലതാണ്.

3. ശ്വാസതടസ്സമുണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കംവലി തലപൊക്കുന്നത്. അതിനാല്‍, രോഗശമനത്തിന് മാത്രമല്ല, കൂര്‍ക്കംവലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് ഉത്തമമാണ്.

Read Also : ഭര്‍തൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

4. തേനും ഒലീവ് ഓയിലും മിക്സ് ചെയ്ത് കിടക്കാന്‍ നേരത്ത് കഴിക്കാം. ഇത് കൂര്‍ക്കംവലി ഇല്ലാതാക്കുന്നു.

5. ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്സ് ചെയ്ത് കുടിയ്ക്കുന്നതും കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഉത്തമമാണ്.

6. അല്‍പം ചൂടുവെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.

7. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുക.

8. ഉറങ്ങാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button