Latest NewsInternational

2009 മുതൽ 274 അക്രമസംഭവങ്ങൾ, കൊല്ലപ്പെട്ടത് 1,536 പേർ: യു.എസ് റിപ്പോർട്ട്

വാഷിംഗ്ടൺ: രാജ്യത്തുണ്ടായ അക്രമസംഭവങ്ങളുടെ കണക്കെടുത്ത് യു.എസ്. ടെക്സാസിൽ, ചൊവ്വാഴ്ച നടന്ന വെടിവെപ്പിൽ 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഈ കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.

ഈ വർഷം ഉണ്ടാവുന്ന ഒൻപതാമത്തെ വെടിവെയ്പ്പാണ് ഇത്. പത്തു ദിവസം മുമ്പ്, ഒരു 18 വയസ്സുകാരൻ, 10 ആഫ്രിക്കൻ അമേരിക്കക്കാരെ സൂപ്പർ മാർക്കറ്റിലിട്ട് വെടിവെച്ചു കൊന്നിരുന്നു. വംശവിദ്വേഷമായിരുന്നു കൂട്ടക്കൊലയ്ക്ക് പിറകിലെന്ന് പോലീസ് കണ്ടെത്തി.

തോക്ക് വളരെ എളുപ്പം കൈക്കലാക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അവിടത്തെ ഗൺപോളിസി വളരെ ലിബറലാണ്. തോക്ക് കൊണ്ടു നടക്കാനുള്ള അവകാശം, രാജ്യത്തിന്റെ ആരംഭം മുതൽ അമേരിക്കയിലുണ്ട്. അതിനാൽത്തന്നെ, തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളാണ് യു.എസിൽ ഏറ്റവുമധികം നടക്കുന്നത്.

19,350 പേരാണ് തോക്ക് ഉപയോഗിച്ചുള്ള ക്രമത്തിൽ 2020ൽ മാത്രം കൊല്ലപ്പെട്ടിരിക്കുന്നത്.
2009 മുതലുള്ള കണക്കെടുത്താൽ, തോക്ക് ഉപയോഗിച്ചിട്ടുള്ള വെടിവെയ്പ്പുകൾ 274 എണ്ണം ഉണ്ടായിട്ടുണ്ട്. 1,536 പേർ ഈ സംഭവങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 983 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കുന്നു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button