Latest NewsIndiaNews

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി ബംഗാൾ സര്‍ക്കാര്‍

കൊൽക്കത്ത: സര്‍വ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കി ബംഗാൾ സർക്കാർ. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവില്‍, സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെയാണ് നിയമിക്കാറ്.

ഈ സംവിധാനം മാറ്റി, മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ചാന്‍സലര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി നിയമഭേദഗതി നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക, മറ്റ് നിര്‍ണായക ഭരണ തീരുമാനങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയവയാണ് ചാന്‍സലറുടെ ചുമതല.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഇക്കാര്യം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button