KollamLatest NewsKeralaNattuvarthaNews

കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ തി​ര​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു

പ​ഴ​യാ​റ്റി​ൻ​കു​ഴി ക​യ്യാ​ല​ക്ക​ൽ സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​ർ 19 തൊ​ടി​യി​ൽ പു​ര​യി​ട​ത്തി​ൽ സ​നോ​ഫ​റി​ന്‍റേ​യും ഷാ​ഹി​ദ​യു​ടെ​യും ഏ​ക മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ൻ (ഷാ ​മോ​ൻ -16) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: കൂ​ട്ടു​കാ​രോടൊ​പ്പം ക​ട​ലി​ൽ കുളിക്കാനിറങ്ങിയ കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ തി​ര​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. പ​ഴ​യാ​റ്റി​ൻ​കു​ഴി ക​യ്യാ​ല​ക്ക​ൽ സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​ർ 19 തൊ​ടി​യി​ൽ പു​ര​യി​ട​ത്തി​ൽ സ​നോ​ഫ​റി​ന്‍റേ​യും ഷാ​ഹി​ദ​യു​ടെ​യും ഏ​ക മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ൻ (ഷാ ​മോ​ൻ -16) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ താ​ന്നി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​റു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം താ​ന്നി​യി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ഷാ​നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രും ക​ട​ലി​ൽ​ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂട്ടുകാ​രു​ടെ നിലവിളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മു​ഹ​മ്മ​ദ് ഷാ​നെ ക​ണ്ടെ​ത്തി കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വി​ദ്വേ​ഷ​ ​പ്ര​സം​ഗ കേ​സി​ൽ​ പി.സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഇ​ര​വി​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ത​ട്ടാ​മ​ല​യി​ലു​ള്ള ഇ​ര​വി​പു​രം ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷാ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button