Latest NewsKeralaNews

അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചുവരുത്തി മുഖ്യൻ: അതിജീവിതയുടെ പരാതിയിൽ ഉടൻ നടപടി

തിരുവനന്തപുരം: അതിജീവിയുടെ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കാൻ അടിയന്തിരമായി പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

Also Read:തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ദമ്പതികള്‍ മരിച്ചു

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. ആശങ്കകളെല്ലാം പരിഹരിക്കുമെന്നും, കേസില്‍ സര്‍ക്കാര്‍ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും, നടി ഉന്നയിച്ച ആശങ്കകളും പരാതികളുമെല്ലാം നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് അതിജീവിതയും മുഖമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button