KeralaLatest NewsNews

‘ഞങ്ങളൊരു ചെറിയ കുടുംബമാണ്, ഞങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാനുള്ളതല്ലേ’: വ്യാജ വീഡിയോയിൽ പ്രതികരിച്ച് ജോ ജോസഫിന്റെ ഭാര്യ

അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോ?

കൊച്ചി: വ്യാജ വീഡിയോ പ്രചരണത്തിനെതിരെ പ്രതികരിച്ച് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കൽ. ജോ ജോസഫിനെതിരെ ക്രൂരമായ സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ദയ പസ്കൽ ചോദിച്ചു. അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോയെന്നും അവർ കൂട്ടിച്ചേർത്തു.

‘തെരഞ്ഞെടുപ്പെന്നാൽ വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലല്ലല്ലോ. അത് നയങ്ങളും രാഷ്ട്രീയവും തമ്മിൽ വികസനം പറഞ്ഞ് ആരോ​ഗ്യകരമായ മത്സരമായിരിക്കണമെന്ന് കരുതുന്നു. പക്ഷെ ഇപ്പോൾ കുറച്ച് ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളത്. ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നു. എത്ര ക്രൂരമാണിത്’- ദയ പസ്കൽ പറഞ്ഞു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

‘ഞങ്ങളൊരു ചെറിയ കുടുംബമാണ്. രണ്ട് പെൺകുട്ടികളും അദ്ദേഹവുമടങ്ങുന്ന കുടുംബം. ഞങ്ങളുടെ രണ്ട് പേരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. കുട്ടികൾക്കിനിയും സ്കൂളിൽ പോവേണ്ടേ. തെരഞ്ഞെടുപ്പിൽ ഒരാൾ ജയിക്കുകയും മറ്റെയാൾ തോൽക്കുകയും ചെയ്യും. അതല്ലേ രാഷ്ട്രീയം. അതിനു ശേഷവും നമുക്കെല്ലാവർക്കും ഈ നാട്ടിൽ ജീവിക്കാനുള്ളതല്ലേ. എതിർപക്ഷത്തെ ഏതെങ്കിലും ഒരാളെ പറ്റി ജോ മോശമായി എന്തെങ്കിലും പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയിലുണ്ടോ. അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോ?’ ദയ പാസ്കൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button