Kallanum Bhagavathiyum
KeralaLatest NewsNews

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്‍ത്തകന്‍ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം

താന്‍ മദ്യക്കുപ്പി പിടിച്ചു ചിരിക്കുന്നതും ഷര്‍ട്ട് മാത്രമിട്ടു നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പകര്‍ത്തി രാഷ്ട്രീയ എതിരാളികള്‍ക്ക് ഡിവൈഎഫ്‌ഐ നേതാവ് അയച്ചെന്ന് എസ്എഫ്‌ഐ നേതാവ്

ആലപ്പുഴ: എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്‍ത്തകന്‍ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം. ഹരിപ്പാടാണ് സംഭവം. ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റിയിലെ ഭാരവാഹിയാണ് വ്യാജ വീഡിയോയ്ക്കു പിന്നിലെന്നാണ് ആരോപണം. താന്‍ മദ്യക്കുപ്പി പിടിച്ചു ചിരിക്കുന്ന ദൃശ്യവും ഷര്‍ട്ട് മാത്രമിട്ടു നില്‍ക്കുന്ന ദൃശ്യവും പകര്‍ത്തി എഡിറ്റ് ചെയ്ത് രാഷ്ട്രീയ എതിരാളികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും നല്‍കിയെന്നാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഏരിയ നേതാവ് പറയുന്നത്.

Read Also: ‘വയലാറിന്റെ തേങ്ങാക്കുല എന്നോ ഒ.എൻ.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അൽഭുതപ്പെടാനില്ല’: അഡ്വ. എ ജയശങ്കർ

അതേസമയം, ബെംഗളൂരുവില്‍ സിഐടിയു അഖിലേന്ത്യാ സമ്മേളന സ്ഥലത്ത് സമ്മേളന പ്രതിനിധിയല്ലാത്ത ഒരു ഏരിയ സെക്രട്ടറി എത്തിയതും പ്രമുഖ കരാറുകാരനൊപ്പം മുന്തിയ ഹോട്ടലില്‍ താമസിച്ചതും സിപിഎമ്മില്‍ വിവാദമായി. ഏരിയ സെക്രട്ടറി സിഐടിയു ഭാരവാഹിയല്ലെന്നാണ് വിമര്‍ശനം ഉന്നയിച്ചവര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button