ErnakulamLatest NewsKeralaCinemaMollywoodNewsEntertainment

ഹോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ റേഞ്ചുള്ള നടനാണ് മമ്മൂട്ടി: അല്‍ഫോണ്‍സ് പുത്രന്‍

കൊച്ചി: ഹോളിവുഡ് താരങ്ങളേക്കാള്‍ കൂടുതല്‍ റേഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍. ഭീഷ്മ പര്‍വം എന്ന അമൽ നീരദ് ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്, ഒരു ആരാധകന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അതിന് നൽകിയ മറുപടിയിലാണ് ഹോളിവുഡ് താരങ്ങളായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നീറോ, ക്ലിന്റ് ഈസ്റ്റ് വുഡ് എന്നിവരുമായി അല്‍ഫോണ്‍സ് പുത്രന്‍ മമ്മൂട്ടിയെ താരതമ്യം ചെയ്തത്.

‘ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഓരോ സിനിമയിലും കഥാപാത്രത്തിന് ആത്മാവും നല്‍കുന്ന അത്യപൂര്‍വ നടന്‍. താരപരിവേഷം ഒട്ടുമില്ലാത്ത അത്ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും,’ എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പിന് ആരാധകൻ നൽകിയ കമന്റ്.

കഴിക്കുന്നതിന് മുമ്പ് മുന്തിരി വെള്ളത്തിലിട്ട് വെയ്ക്കണമെന്ന് വിദ​ഗ്ധർ : കാരണമിതാണ്

‘വളരെ സത്യമായ വാക്കുകള്‍. ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും, റോബര്‍ട്ട് ഡി നീറോയേക്കാളും, അല്‍ പാച്ചിനോയേക്കാളും കൂടുതല്‍ റേഞ്ച് അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തില്‍, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഒരു രാജമാണിക്യം തന്നെ,’ എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ആരാധകന് നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button