News

രോഗപ്രതിരോധത്തിനായി ഈ ജ്യൂസൊന്ന് പരീക്ഷിച്ച് നോക്കാം…

 

 

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസാണ് കാരറ്റ് – ഓറഞ്ച് ജ്യൂസ്. കാരറ്റിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ആന്റിബോഡി ഉത്പ്പാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിൻ സി ധാരാളമായി ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയ്ക്ക് സെൽ കേടുപാടുകൾ തടയാനും കൊളാജന്റെ ഉത്പ്പാദനം പ്രോത്സാഹിപ്പിക്കാനും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും കഴിയും. ഇനി എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.

വേണ്ട ചേരുവകൾ

കാരറ്റ് 2 എണ്ണം
ഓറഞ്ച് 2 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേൻ ആവശ്യത്തിന്
ഐസ് ക്യൂബ്സ് ആവശ്യത്തിന്
വെള്ളം 1 കപ്പ്

തയ്യാറാക്കുന്ന വിധം

കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞു എടുക്കുക. മിക്സിയുടെ ജാറിലേക്ക് കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ്, വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക. കാരറ്റ് – ഓറഞ്ച് ജ്യൂസ് റെഡിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button