AlappuzhaKeralaNattuvarthaLatest NewsNews

മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി, മതവികാരം ആളിക്കത്തിക്കാൻ പദ്ധതിയിട്ടു: പ്രതികൾക്കെതിരെ പോലീസ്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ചെറിയ കുട്ടി മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ സംഭവം വിവാദമായിരുന്നു. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയിരുന്നതായി പോലീസ്. മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടുവെന്നും, ഇതിനായി കുട്ടിയെ ചുമലിലേറ്റി മുദ്രാവാക്യം വിളിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുസ്ലിം മതവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ 3 പേരാണ് കേസിൽ പ്രതികളായുള്ളത്. പ്രതികൾക്കെതിരെ ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.

Also Read:സംഘികൾ വർഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു, പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കണം: ശ്രീജിത്ത്‌ പെരുമ

അതേസമയം, മുദ്യാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. എന്നാല്‍, കുട്ടിയുടെ പേരോ, മറ്റ് വിശദാംശങ്ങളോ പുറത്തുവിടരുതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ചൊവ്വാഴ്ച അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍, തനിക്ക് കുട്ടിയെ അറിയില്ലെന്നായിരുന്നു അൻസാർ നൽകിയ മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാര്‍ മൊഴി നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കും മുദ്രാവാക്യം വിളിപ്പിച്ചവർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. റാലിയില്‍ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വന്‍ വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button