ErnakulamKeralaNattuvarthaLatest NewsNews

അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍

കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി. പോലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. ഫോര്‍ട്ട് കൊച്ചി എസ്.എച്ച്.ഒയ്‌ക്കെതിരേയാണ് നടപടി സ്വീകരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ, പോലീസ് മോശമായി പെരുമാറിയാതായി അര്‍ച്ചന സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പോലീസ് തടഞ്ഞുനിര്‍ത്തി പരുഷമായി ചോദ്യം ചെയ്യുകയായിരുന്നുവെന്നും അര്‍ച്ചന കുറിപ്പില്‍ വ്യക്തമാക്കി.

ജർമ്മൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് അബ്ദുള്ള ബിൻ സായിദ്

വീട്ടില്‍ പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചതായും അര്‍ച്ചന പറയുന്നു. കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളോടെയാണ് അര്‍ച്ചന, സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button