KeralaLatest NewsNews

കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

 

 

 

കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറത്തേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

പൂലർച്ചെ, ഒരുമണിയോടെയായിരുന്നു അപകടം. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സജിത്തിനും ലോറി ഡ്രൈവർറായ സിദ്ദിഖിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്.

ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button