Latest NewsIndia

ടിവി ആങ്കറെ കൊലപ്പെടുത്തിയ ഭീകരർ കുടുങ്ങി: കശ്‍മീരിൽ രൂക്ഷമായ ഏറ്റുമുട്ടൽ

കശ്‍മീർ: ജമ്മു കശ്മീരിൽ, സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ ഭീകരർ കുടുങ്ങിക്കിടക്കുന്നു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ, അവന്തിപൊര മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ജമ്മു കശ്മീർ ഐജി വിജയകുമാർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്‍മീരിലെ പ്രമുഖ ടിവി താരമായ അമ്രീൻ ഭട്ട്, ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇവരെ ഭീകരർ വീടിനകത്തു കയറിയാണ് വെടിവെച്ചു കൊന്നത്. അമ്രീന്റെ കൊലപാതകികളെയാണ് സൈന്യം വളഞ്ഞിരിക്കുന്നത് എന്നും ഇൻസ്പെക്ടർ ജനറൽ വ്യക്തമാക്കി. ഭീകരർ കീഴടങ്ങാൻ തയ്യാറാവാതെ സൈന്യത്തിന് നേരെ വെടിയുതിർത്തതിനാൽ, രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു കൊണ്ടിരിക്കുകയാണ്.

ഈ വർഷം നടക്കുന്ന 51മത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ 50 ഏറ്റുമുട്ടലുകളിൽ, 78 ഭീകരനെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ 25 പേർ പാകിസ്ഥാനിൽ പൗരന്മാരാണ്. ഏറ്റുമുട്ടലിൽ, 16 സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button