KeralaLatest NewsUAE

കയ്യിലെ പണം തീർന്നതോടെ വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡുകൾ എത്തിച്ചത് സിനിമയിലെ സുഹൃത്ത്

കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച നടിയെ ഉടൻ പൊലീസ് ചോദ്യം ചെയ്യും.

കൊച്ചി: കയ്യിലെ പണം തീർന്നതോടെ വിജയ് ബാബുവിനെ സഹായിച്ചത് സിനിമയിലെ സുഹൃത്ത്. വിജയ് ബാബുവിനു വേണ്ടി 2 ക്ര‍െഡിറ്റ് കാർഡുകൾ ഇദ്ദേഹം ദുബായിയിൽ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. തൃശ്ശൂർ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് സുഹൃത്ത് നെടുമ്പാശ്ശേരി വഴി ദുബായിയിലെത്തി ക്രെഡിറ്റ് കാർഡുകൾ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.

കേസിൽ മുൻകൂർ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീർന്നതിനെ തുടർന്നാണ് ക്രെഡിറ്റ് കാർഡുകൾ എത്തിച്ചു തരാൻ വിജയ് ബാബു സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.

അതേസമയം, കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച നടിയെ ഉടൻ പൊലീസ് ചോദ്യം ചെയ്യും. ഇവരാണ് കേസിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സിനിമാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button