Latest NewsIndiaNews

പട്ടിയെ നടത്തിക്കാൻ അത്‌ലറ്റുകളെ ഒഴിവാക്കി: ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കേന്ദ്രസർക്കാർ കൊടുത്ത പണി

ഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥന് മുട്ടൻ പണി കൊടുത്ത് കേന്ദ്രസർക്കാർ. സഞ്ജീവ് ഖിർവാർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ഡൽഹി സ്റ്റേഡിയത്തിൽ ശീലിച്ചു കൊണ്ടിരുന്ന കായിക താരങ്ങളെ നിർബന്ധപൂർവ്വം ഒഴിപ്പിച്ചതോടെയാണ് സഞ്ജീവിന്റെ പ്രശ്നങ്ങൾ തുടങ്ങിയത്. ഭാര്യയോടൊപ്പം സായാഹ്ന സവാരിക്ക് ഇറങ്ങിയ സഞ്ജീവ്, തന്റെ വളർത്തുനായയെ നടത്താൻ വേണ്ടി സ്റ്റേഡിയത്തിൽ പരിശീലിച്ചു കൊണ്ടിരുന്നവരെ ഒഴിപ്പിക്കുകയായിരുന്നു.

എന്നാൽ, കായിക താരങ്ങൾ പരാതിപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്രസർക്കാർ, ഭർത്താവിനെ ലഡാക്കിലേക്കും, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ റിങ്കു ദഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലംമാറ്റി. സംഭവത്തെ തുടർന്ന് ഡൽഹി സർക്കാർ കായിക താരങ്ങൾക്ക് പരിശീലിക്കാനുള്ള സമയം രാത്രി 10 മണി വരെയാക്കി ഉയർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button