KeralaLatest NewsNews

ട്രെയിന്‍ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്‌ത സംഭവം: എസ്‌.ഐയുടെ രീതി തെറ്റെന്ന് കണ്ണൂര്‍ പൊലീസ്

കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തയാളെ എസ്‌.ഐ ശാരീരികമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കണ്ണൂര്‍: മദ്യപിച്ച് സഹയാത്രികരോട് മോശമായി പെരുമാറിയ ട്രെയിന്‍ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കണ്ണൂര്‍ പൊലീസ്. എസ്‌.ഐ മർദ്ദിച്ച രീതി തെറ്റെന്ന് പൊലീസ് മേധാവി പറഞ്ഞു. കേസില്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് മേധാവിയുടെ വിശദീകരണം. എന്നാല്‍, പൊലീസുകാരന്റെ ഉദ്ദേശശുദ്ധിയില്‍ തെറ്റില്ലെന്നും ഇയാളെ ട്രെയിനില്‍ നിന്ന് പുറത്താക്കിയ നടപടി നിയമപരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 3 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

Read Also: ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്: മുന്നറിയിപ്പു​മാ​യി ലോ​ക ബാ​ങ്ക്

കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തയാളെ എസ്‌.ഐ ശാരീരികമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button