Latest NewsNewsFootballSports

പിഎസ്ജി വിടില്ലെന്ന് നെയ്മർ, ലിവര്‍പൂളിൽ തന്നെ തുടരുമെന്ന് മുഹമ്മദ് സലാ

പാരീസ്: ഈ വര്‍ഷം പിഎസ്ജി വിടുമെന്ന വാര്‍ത്തകള്‍ തള്ളി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. താരം ടീം വിടാന്‍ ആഗ്രഹിച്ചാല്‍ പിഎസ്ജി എതിര്‍ക്കില്ലെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

‘ഊഹാപോഹങ്ങളെക്കുറിച്ച് അറിയില്ല. പിഎസ്ജിയില്‍ തുടരാനാണ് എന്റെ താല്പര്യം’ നെയ്മര്‍ വ്യക്തമാക്കി. 30കാരനായ നെയ്മറിന് 2025 വരെ പിഎസ്ജിയുമായി കരാറുണ്ട്. 2017ല്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയ നെയ്മര്‍, ക്ലബ്ബില്‍ തന്റെ 100-ാം ഗോള്‍ ലീഗിലെ അവസാന മത്സരത്തില്‍ നേടിയിരുന്നു.

Read Also:- മധ്യ ഓവറുകളില്‍ രാഹുലിന്‍റെ മെല്ലെപ്പോക്കാണ് ലഖ്നൗവിന്റെ തോല്‍വിക്ക് കാരണം: രവി ശാസ്ത്രി

അതേസമയം, അടുത്ത സീസണിലും ലിവര്‍പൂളിൽ തുടരുമെന്ന് സൂപ്പര്‍ താരം മുഹമ്മദ് സലാ. ഇതോടെ സലായുടെ ക്ലബ്ബ് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. അടുത്ത സീസണിന് ഒടുവില്‍ ലിവര്‍പൂളുമായുള്ള കരാര്‍ അവസാനിക്കുന്നതിനാല്‍, സലാ ഈ വര്‍ഷം തന്നെ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും, കരാര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സലാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button