Latest NewsNewsIndiaBusiness

സുതാര്യ ബാക്ക്പാനൽ? നത്തിംഗ് ഫോണിന്റെ സവിശേഷത ഇങ്ങനെ

നത്തിംഗ് കമ്പനി പുറത്തിറക്കിയ നത്തിംഗ് ഇയർ 1 എന്ന ഇയർബഡുകൾക്ക് സുതാര്യ കവചമായിരുന്നു നൽകിയിരുന്നത്

ടെക് ലോകത്ത് ഏറെ ചർച്ചയായ നത്തിംഗ് കമ്പനിയുടെ സ്മാർട്ട്ഫോൺ ഉടൻ വിപണിയിലെത്തും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 21ന് ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം. നത്തിംഗ് ഫോൺ 1 ആണ് വിപണിയിൽ ഇറങ്ങുന്നത്.

നത്തിംഗ് ഫോൺ 1 ന്റെ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രഖ്യാപനം ഇല്ലെങ്കിലും നത്തിംഗ് ഫോൺ 1 ന് സുതാര്യമായ ബാക്ക്പാനലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് സൂപ്പ്

അതേസമയം, നത്തിംഗ് കമ്പനി പുറത്തിറക്കിയ നത്തിംഗ് ഇയർ 1 എന്ന ഇയർബഡുകൾക്ക് സുതാര്യ കവചമായിരുന്നു നൽകിയിരുന്നത്. നിലവിൽ, ഫോണിന്റെ നിറം, സ്റ്റോറേജ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button