Latest NewsNewsInternational

വിദേശ കമ്പനികൾ കെട്ടുംപൂട്ടി റഷ്യ വിട്ടു പോയി: ദൈവത്തിന് നന്ദി പറഞ്ഞ് പുടിൻ

മോസ്‌കോ: വിദേശ കമ്പനികൾ റഷ്യ ഉപേക്ഷിച്ചു പോയതിന് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. തന്നെ സംബന്ധിച്ചിടത്തോളം, ഇതു വളരെ സന്തോഷകരമായ കാര്യമാണെന്ന് പുടിൻ പറഞ്ഞു. യുഎസ് കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു മടങ്ങിയതിൽ നിരാശയില്ലെന്നും, 1991-ലെ സോവിയറ്റ് യൂണിയന്റെ തകർച്ച മുതൽ അമേരിക്ക റഷ്യയെ അപമാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്നാണ് അമേരിക്കൻ, യൂറോപ്യൻ കമ്പനികളെല്ലാം തന്നെ റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു മടങ്ങിയത്. എന്നാൽ, ഇത് വളരെ ഗുണപരമായ ഒരു തീരുമാനമായിരുന്നുവെന്നും തദ്ദേശ വ്യവസായങ്ങളും സ്ഥാപനങ്ങളും ഇനി പുഷ്ടിപ്പെടുമെന്നും പുടിൻ വ്യക്തമാക്കി.

ഉക്രൈൻ അധിനിവേശം റഷ്യയുടെ ചരിത്രത്തിലെ വളരെ നാഴികക്കല്ലായ ഒരു സംഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കോർപ്പറേറ്റ് കമ്പനികൾ പോയതിൽ യാതൊരു ദുഃഖവുമില്ലെന്നും, ഇനിയങ്ങോട്ട് റഷ്യ കൂടുതൽ സാങ്കേതികവിദ്യകളും, ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളും സ്വയം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button