ErnakulamKeralaNattuvarthaLatest NewsNews

കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു : പുഴയില്‍ അകപ്പെട്ടത് മറച്ചുവെച്ച് കൂട്ടുകാർ

ഏലൂര്‍ കണപ്പിള്ളി കരിപ്പൂ‌ര്‍ വീട്ടില്‍ പരേതനായ സെബാസ്‌റ്റ്യന്‍റെ മകന്‍ എബിന്‍ സെബാസ്‌റ്റ്യന്‍ (15) ആണ് മരിച്ചത്

കളമശ്ശേരി: കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഏലൂര്‍ കണപ്പിള്ളി കരിപ്പൂ‌ര്‍ വീട്ടില്‍ പരേതനായ സെബാസ്‌റ്റ്യന്‍റെ മകന്‍ എബിന്‍ സെബാസ്‌റ്റ്യന്‍ (15) ആണ് മരിച്ചത്.

ഏറെ വൈകിയും മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന്, മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് മുങ്ങിമരിച്ചതാണെന്ന് അറിയുന്നത്.

വ്യാഴാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് എബിന്‍ ഫുട്ബാള്‍ കളിക്കാന്‍ പോയത്. സന്ധ്യയായിട്ടും മടങ്ങി വരാതായതോടെ മാതാവ് ശ്രുതി കൂട്ടുകാരായ കുട്ടികളോട് തിരക്കിയെങ്കിലും ഭയം കൊണ്ട് അവരാരും അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്.

Read Also : ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലും

തുടര്‍ന്ന്, പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കളി കഴിഞ്ഞശേഷം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ആഴം കൂടിയ ഭാഗത്ത് എബിന്‍ അകപ്പെട്ടെന്നും എബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

തുടര്‍ന്ന്, പുഴയില്‍ അഗ്നിരക്ഷ സേനയുടെ സഹായത്തോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് എബിന്‍. എയ്ഞ്ചല്‍ സഹോദരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button