Latest NewsNewsIndia

ജാതി വിവേചനം നടത്തി : നിഫ്റ്റിലെ ഡയറക്ടർ അടക്കമുള്ളവർക്കെതിരെ കേസ്

ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിൽ വിജിലൻസ് വകുപ്പു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചെന്നൈ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റി) ജാതി വിവേചനം നടത്തിയെന്ന പരാതിയിൽ ഡയറക്ടർ അനിത മേബൽ മനോഹർ, ജോയിന്റ് ഡയറക്ടർ നരസിംഹൻ എന്നിവർക്കെതിരെ കേസ്. പട്ടികജാതി, വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ അധ്യാപകര്‍ തമ്മിലുള്ള ശീതസമരമാണ് പൊലീസ് സ്റ്റേഷന്‍ കയറിയത്.

നിഫ്റ്റിലെ സീനിയർ അസിസ്റ്റന്റ് ഡയറക്ടർ കെ. ഇളഞ്ചെഴിയന്റെ പരാതിയിലാണ് ജാതി വിവേചന കേസ് രജിസ്റ്റർ ചെയ്തത്.  പ്രധാന കെട്ടിടത്തിലെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന ഇളഞ്ചെഴിയനെ അടുത്തിടെ വിദ്യാർത്ഥി ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. പകരം മറ്റൊരു ജാതിയിൽപ്പെട്ട ജൂനിയറായ റിസർച്ച് അസിസ്റ്റന്റിനെ പ്രധാന കെട്ടിടത്തിലേക്കു കൊണ്ടുവന്നതായും തരമണി പൊലീസ് തയ്യാറാക്കിയ എഫ്.ആർ.ആറില്‍ പറയുന്നു. പകവീട്ടലിന്റെ ഭാഗമായി പരാതിക്കാരനെതിരെ ഡയറക്ടർ ലൈംഗിക പീഡന പരാതിയും നൽകിയിരുന്നു. ഇതു വ്യാജമാണെന്ന് സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.

Read Also: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം :ഇന്ത്യക്കാരുൾപ്പെടെ 2 പേർ മരിച്ചു, മലയാളികൾക്ക് പരിക്ക്

അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡയറക്ടർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിൽ വിജിലൻസ് വകുപ്പു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളഞ്ചെഴിയനെ പ്രധാന കെട്ടിടത്തില്‍ നിന്നു കുടിയിറക്കിയതെന്നാണ് ഡയറക്ടറുടെ വാദം. രാജ്യത്തെ മുന്‍നിര ഫാഷന്‍ ടെക്നോളജി സ്ഥാപനമായ നിഫ്റ്റിന്റെ ചെന്നൈ ക്യാംപസില്‍ ഏറെകാലമായി അധ്യാപകര്‍ തമ്മിലുള്ള തർക്കം നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button