Latest NewsNewsIndiaBusiness

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ സജ്ജമാകുന്നു

മൊത്തം 66 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തൃതി

ലോകത്തിൽ ഏറ്റവും വലിപ്പം കൂടിയ ഓഫീസ് കെട്ടിടം ഗുജറാത്തിൽ സജ്ജമാകുന്നു. ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അപ്പുറമുള്ള ഗ്രാമത്തിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.

സൂറത്ത് വജ്ര എക്സ്ചേഞ്ച് ഉൾപ്പെട്ട 2000 ഏക്കറിൽ സ്ഥാപിതമാകുന്ന ഈ കെട്ടിടം വജ്ര ഗവേഷണത്തിന് വേണ്ടിയാണ് നിർമ്മിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.

Also Read: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്: അറ്റാദായത്തിൽ വർദ്ധനവ്

മൊത്തം 66 ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തൃതി. സൂറത്ത് വജ്ര എക്സ്ചേഞ്ച് 1.5 ലക്ഷം തൊഴിലാളികൾക്കും 67,000 പ്രൊഫഷണലുകൾക്കും തൊഴിൽ അവസരങ്ങൾ നൽകും. 65 ലക്ഷം ചതുരശ്ര അടിയുള്ള അമേരിക്കയുടെ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗനാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button