KeralaLatest NewsNews

‘താലിബാൻ പടിവാതിൽക്കൽ’: കുന്തിരിക്ക സമ്മേളനവുമായി ന്യൂനപക്ഷ മോര്‍ച്ച – വീഡിയോ 

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിഷേധം

കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിഷേധം. ‘താലിബാന്‍ പടിവാതില്‍ക്കല്‍’ എന്ന പേരിലാണ് ന്യൂനപക്ഷ മോര്‍ച്ച പാലാരിവട്ടത്ത് കുന്തിരിക്ക സമ്മേളനം സംഘടിപ്പിച്ചത്. പാലാരിവട്ടത്ത് രാവിലെ നടന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഭീകരവാദ സ്വഭാവമുള്ളവരാണ് ഇത്തരത്തിൽ വിദ്വേഷപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതെന്നും, ഇത് ഭാരതത്തിന്റെ സ്വഭാവത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

‘സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭാരതത്തിലെ ജനങ്ങൾ. ഇവിടെ സമാധാനം ഇല്ലാതാകുന്നു. ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഭീകരവാദ സംഘനകൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരവാദസംഘടനകളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് കേരളത്തിൽ വിജയിക്കുന്നത്. ആലപ്പുഴയിൽ ആ മുദ്രാവാക്യം വിളിച്ചത് ഒരു കുട്ടിയാണ്. അതേറ്റുചൊല്ലിയവർ കുട്ടികളാണോ എന്നെനിക്കറിയില്ല. പക്ഷേ, ആ കുട്ടിയുടെ പക്വത മാത്രമേ അവർക്കുള്ളൂ. അത്രമാത്രമേ അവർക്ക് ബുദ്ധിവികാസമുള്ളൂ. നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതത്തിൽ അങ്ങനെയുള്ളവരുടെ അവസ്ഥ എന്താണെന്ന് നമുക്കറിയാം. ഇത് ഭാരതത്തിന്റെ മണ്ണാണ്, സമാധാനത്തിന്റെ മണ്ണാണ്, എല്ലാ മതങ്ങളെയും ആദരിക്കുന്ന മണ്ണാണ്, എല്ലാവരെയും ബഹുമാനിക്കുന്ന മണ്ണാണ്, അതുകൊണ്ട് സമാധാനം ആഗ്രഹിക്കുന്ന ജനത ഇതിനെ ചെറുത്ത് തോൽപ്പിക്കും’, അദ്ദേഹം പറഞ്ഞു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ഉയര്‍ന്ന മുദ്രാവാക്യം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയരുന്നത്. ഇതിനെതിരെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ കുന്തിരിക്ക സമ്മേളനം. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആലപ്പുഴയിലെ 18 നേതാക്കള്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഡിവിഷന്‍ സെക്രട്ടറിയും പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button