MalappuramKeralaNattuvarthaLatest NewsNews

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു : മൂന്നു പേർക്ക് പരിക്ക്

തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്

പൊന്നാനി: കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ഭാരത് ഡ്രോൺ മഹോത്സവ് ആരംഭിച്ചു

ചമ്രവട്ടം കടവില്‍ കര്‍മറോഡിന് സമീപത്ത് ഇന്ന് രാവിലെ നാല് മണിയോടെയാണ് സംഭവം. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. അമിത വേഗതയില്‍ എത്തിയ കാര്‍ റോഡരികിലെ പെട്ടിക്കടയില്‍ ഇടിച്ച്‌ പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button